ശാസ്ത്രജാലകം 2019

Published On : Wednesday, 16 October 2019

ടാലെന്റ്റ് ഹണ്ട്- ശാസ്ത്രജാലകം പദ്ധതി

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ ടാലെന്റ്റ് ഹണ്ട്- ശാസ്ത്രജാലകം പദ്ധതി ഈ വർഷവും നടപ്പാക്കുകയാണ്.ഓരോ ജില്ലയിൽ നിന്നും ഒമ്പതാം ക്ലാസ്സിലെ സർക്കാർ / എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് തൃദിന ശില്പശാല സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിൽ നിന്നും ശാസ്ത്ര അഭിരുചിയുള്ള അമ്പതു കുട്ടികൾക്കാണ് അവസരം നല്കാൻ സാധിക്കുന്നത്.

ത്രിദിന ശില്പശാലയിലേക്കു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒമ്പതാം സ്റ്റാൻഡേർഡിലെ വിദ്യാർത്ഥികൾക്ക് 2019 ഒക്ടോബര് 16 നും തൃശൂർ, മലപ്പുറം,പാലക്കാട്, കോഴിക്കോട്, വേണാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒക്ടോബര് 17 നും ഓൺലൈൻ ആപ്റ്റിട്യൂട് പരീക്ഷ നടത്തുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നോ നേരിട്ടോ പങ്കെടുക്കുവാൻ സാധിക്കുന്നു. രാവിലെ 10 . 30 മുതൽ 4 മണിവരെ www .sietkerala.gov.in എന്ന SIET യുടെ വെബ്സൈറ്റിൽ കയറി പരീക്ഷയിൽ പങ്കെടുക്കാം. അരമണിക്കൂറാണ് പരീക്ഷാസമയം.

Share this